പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകൾ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ പത്തക്ക ഡിജിപിൻ മേൽവിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കും. നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ സർക്കാർ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ മനസിലാക്കാനാവും.

കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലൻസ് രക്ഷാപ്രവർത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വെബ്‌സൈറ്റുകളിൽ ഷോപ്പിങ് നടത്തുന്നവർക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കൾക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള വെബ്‌സൈറ്റുകളിൽ ഡിജിപിൻ നൽകുന്നത് വഴി ഡെലിവറികൾ അതിവേഗമാക്കാൻ സാധിക്കും. ഡിജിപിൻ ക്യൂആർ കോഡുകൾ സ്‌കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിൻ ലഭിക്കാൻ ചെയ്യേണ്ടത് https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക. നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിൻ ലഭിക്കും.4 മീറ്റർ പരിധിയിൽ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവഴി സാധിക്കും.ഐഐടി ഹൈദരാബാദ്, എആർഎസ്‌സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...