399 രൂപ അടച്ചാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി തപാല്‍ വകുപ്പ് ; 24, 25 തീയതികളില്‍ മേള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പോളിസിയിൽ ചേരുന്നതിന് 24 ചൊവ്വാഴ്ചയും 25 ബുധനാഴ്ചയും പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിൽ മേള നടത്തുന്നു. ഈ മാസം 30,31 തീയ്യതികളിൽ അടൂർ ഹെഡ് പോസ്റ്റോഫീസിലും സമാനമായ മേള നടത്തുന്നതാണ്. ഒരു വർഷത്തേക്ക് 399 രൂപയാണ് പ്രീമിയം. ഏതെങ്കിലും വിധത്തിലുള്ള അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ 60000 രൂപയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തിൽ 30000 രൂപയും ചികിത്സാ ചിലവ് ലഭിക്കും.

ഇത് കൂടാതെ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ദിവസങ്ങളിൽ 10 ദിവസത്തേക്ക് ദിവസം 1000 രൂപ വീതം ലഭിക്കും. അപകട സ്ഥലത്തേക്ക് എത്തുന്നതിന് വേണ്ടിയിട്ട് 25000 രൂപയും സംസ്കാര ചിലവുകൾക്ക് 5000 രൂപയും ലഭിക്കും. മരണപ്പെടുന്ന വ്യക്തിയുടെ മക്കളുടെ പഠന ചിലവിന് 1 ലക്ഷം രൂപ ലഭിക്കും. 18 മുതൽ 65 വരെ പ്രായമുള്ളവർക്ക് ചേരാം. ആധാർ കാർഡും മൊബൈൽ ഫോണുമായി മേളയിൽ എത്തണം. കൂടാതെ മറ്റ് പോസ്റ്റൽ പ്രൊഡക്ടുകളായ 10 വയസ്സ് വരെ പ്രായമായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി അക്കൗണ്ട്, RD അക്കൗണ്ടുകൾ, ppf അക്കൗണ്ട് മുതലായവ തുടങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...