Sunday, April 13, 2025 6:00 am

പേരാവൂരില്‍ തപാല്‍വോട്ട് അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപണം ; ഉദ്യോഗസ്ഥരെ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പേരാവൂരില്‍ സി.പി.എം പ്രവര്‍ത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തപാല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. അയ്യക്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ബുത്തിലാണ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ അറിയിക്കാതെ സി.പി.എം ബൂത്ത് ഏജന്റിനെ മാത്രമറിയിച്ച് തപാല്‍വോട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നത്. ഉദ്യോഗസ്ഥരെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വക്കറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
സാധാരണ രീതിയിലുള്ള ഓപ്പണ്‍ വോട്ടിങ് സമ്പ്രദായം ഇത്തവണ മാറ്റിയത് പൊതുവില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാത്രം ചെന്ന് വോട്ട് രേഖപ്പെടുത്തുന്നതില്‍ അട്ടിമറി ഉണ്ടെന്നാണ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാദം.

അതത് പ്രദേശങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അറിയിക്കാതെയാണ് വോട്ടിങ് നടക്കുന്നതെന്നാണ് ആരോപണം. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയംതോട് ബൂത്തില്‍ ഏതാനും ചില പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ചെന്ന് പ്രായമായവരുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥര്‍ അവര്‍ക്കനുകൂലമായി വോട്ട് ചെയ്യിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും സണ്ണി ജോസഫ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ധാരണയായി. ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളിലെ പോളിങ് ഏജന്റുമാരെ പി.എ്ല്‍.ഒ വഴി അറിയിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് ജില്ലാ ക്രൈംബ്രാ‍ഞ്ച്

0
പത്തനംതിട്ട : അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ച്....

ചാരായം വാറ്റുന്നതിനിടെ ഒരാൾ അറസ്റ്റിൽ

0
ഇടുക്കി : വിനോദ സഞ്ചാര കേന്ദ്രമായ കാൽവരി മൗണ്ടിനു സമീപം ഏലത്തോട്ടത്തിൽ...

മൂന്ന് കിലോഗ്രാമിലധികം സ്വർണാഭരണങ്ങളുമായി ജീവനക്കാരനെ കാണാതായി

0
ബംഗളുരു : സ്വർണക്കടയിൽ നിന്ന് ഹാൾ മാർക്കിങിനായി കൊണ്ടുപോയ മൂന്ന് കിലോഗ്രാമിലധികം...

ഫെവിക്കോൾ കമ്പനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ നടപടി

0
മുംബൈ : ഫെവിക്കോൾ കമ്പനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ റെയിൽവെ അധികൃതർ...