രക്തസാക്ഷികള്‍ പൊറുക്കില്ല , സുധാകരന്‍ വര്‍ഗ വഞ്ചകന്‍ ; പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മന്ത്രി ജി.സുധാകരനെതിരെ പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്റര്‍. രക്തസാക്ഷികള്‍ പൊറുക്കില്ലെന്നും സുധാകരന്‍ വര്‍ഗ വഞ്ചകന്‍ എന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. പോസ്റ്റര്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഇന്നലെ രാത്രിയിലാകും പോസ്റ്റര്‍ പതിച്ചിരിക്കുക. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തിന്റെ വിദ്വേഷം മൂലം ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സുധാകരന്‍ പ്രവര്‍ത്തിച്ചു എന്ന വിഷയം പുകയുന്നതിനിടയിലാണ് പോസ്റ്റര്‍ വിവാദം. സ്വന്തം വീട്ടുകാര്‍ക്ക് പോലും തൃപ്തിയില്ലാത്ത എച്ച് സലാം ആണ് അമ്പലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥി .

നേരത്തേയും സലാമിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അമ്പലപ്പുഴ ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യയില്‍ പ്രതിയെ സംരക്ഷിക്കുന്നത് സലാം ആണെന്ന് ആരോപണം ശക്തമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചപ്പോഴെ ഇടതില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ അതിനു പിന്നില്‍ മന്ത്രിയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം . ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഹായിച്ചു എന്ന് ആരോപണം സിപിഎമ്മിലെ ഒരു വിഭാഗം ഉയര്‍ത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....