പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം; 6 പേർ‌ അറസ്റ്റിൽ; 100 പേർക്കെതിരെ എഫ്ഐആർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തി പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളും പൊലീസ് രജിസ്റ്റർ ചെയ്തു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ പോസ്റ്ററുകളിൽ അച്ചടിശാലകളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മോദിയെ പുറത്താക്കു നാടിനെ രക്ഷിക്കു എന്നായിരുന്നു പോസ്റ്ററിലെ വാചകം. പ്രിന്‍റിംഗ് പ്രസ് ആക്‌ട്, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു. അതിനിടെ എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഒരു വാന്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ വാഹനത്തിൽ നിന്ന് പോസ്റ്ററുകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...