ഹനുമാൻ ജയന്തി ഘോഷയാത്രയിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രം പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെ ഒരു വശത്ത് ഛത്രപതി ശിവാജി മഹാരാജിന്റെയും മറുവശത്ത് ബിഷ്‌ണോയിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത പോലീസ് സുരക്ഷ നിലനിൽക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്. ഘോഷയാത്രയിൽ പങ്കെടുത്തവർ “ആപ് കാ ബാപ് ആ രഹാ ഹേ” തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ആരോപണമുണ്ട്. മുൻപ് ഒഡീഷയിൽ നടന്ന രാമനവമി ആഘോഷങ്ങൾക്കിടെ ബജ്റം​ഗ്ദൾ പ്രവർത്തകർ സമാനമായ രീതിയിൽ ബിഷ്‌ണോയിയുടെ ചിത്രങ്ങൾ ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി എന്നിവരുടെ കൊലപാതക കേസുകളിൽ പ്രധാന പ്രതിയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണി മുഴക്കുന്ന ബിഷ്‌ണോയി സംഘം രാജ്യത്തെ ഏറ്റവും അപകടകാരികളായ ക്രിമിനൽ സംഘങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...