എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് ജോൺ ബ്രിട്ടാസ് എംപി. അവർ തത്കാലം പിൻവാങ്ങിയിട്ടേയുള്ളൂ എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒന്നിച്ച് എഫ്സിആർഎയ്ക്കായി മുമ്പ് കളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലേത് പോലെ ബിജെപിക്ക് ഒപ്പം നിൽക്കേണ്ടവരാണ് കോൺഗ്രസ്. ഞങ്ങൾ അതുകൂടി ജനങ്ങളോട് പറയുമെന്നും ബ്രിട്ടാസ് പറഞ്ഞു. രേവന്ത് റെഡ്ഢി പിണറായി വിജയനോട് പോ മോനാ ദിനേശാ എന്ന് പറഞ്ഞ സംഭവത്തിൽ, രേവന്ത് റെഡ്ഢി കറ കളഞ്ഞ ആർഎസ്എസുകാരൻ എന്നായിരുന്നു, ജോൺ ബ്രിട്ടാസിന്റെ മറുപടി.

ആർഎസ്എസ് എന്ന് പറയുന്നതിൽ അഭിമാനിക്കുന്നയാളാണ്. തെലങ്കാനയിലെ മുസ്ലിങ്ങൾക്ക് മേൽ ബുൾഡോസർ പ്രയോഗിക്കുന്നയാൾ കേരളത്തിൽ വന്ന് പിണറായി വിജയനെ പറയാൻ ഉളുപ്പ് വേണമെന്നും രൂക്ഷഭാഷയിൽ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ചോദ്യം ചോദിക്കാൻ പറഞ്ഞയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ സംഭവത്തിൽ പിണറായി വിജയനെ മലയാളികൾക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ആർജ്ജവമുള്ളതെന്നും ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞു. വന്ദ്യവയോധികനായ ഒരാൾ ഗൗരവത്തോടെ പറയുന്നതാണ്. അതൊക്കെ ആളുകൾക്ക് മനസിലാകും. അത് പറഞ്ഞ് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നത് കോൺഗ്രസിന്റെ സ്വപ്നമാണെന്നും പാലക്കാടൻ മണ്ണ് കൂടുതൽ ചുവക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...