ജോസ് കെ. മാണി കുലംകുത്തിയെന്ന് പാലാ നഗരത്തില്‍ സി.​പി.​എം പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

പാലാ : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലാ നഗരത്തിലാണ് ജോസ് കെ. മാണി കുലംകുത്തി ആണെന്ന് ആരോപിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ള്‍​ മാ​ത്രം ശേ​ഷി​ക്കെ പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ സി.​പി.​എം-കേ​ര​ള കോ​ണ്‍ഗ്ര​സ് എം കൗ​ണ്‍സി​ല​ര്‍മാ​ര്‍ ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ നഗരത്തില്‍ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സി.​പി.​എം കൗ​ണ്‍സി​ല​ര്‍ അ​ഡ്വ.​ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​കൗ​ണ്‍സി​ല​റും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലു​മാ​ണ് കൗണ്‍സില്‍ യോഗത്തിനിടെ​ ഏ​റ്റു​മു​ട്ടി​യ​ത്. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​ യോ​ഗ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റി​ന്റെ ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥി​രം സ​മി​തി അം​ഗ​ം ബി​നു പു​ളി​ക്ക​ക്ക​ണ്ടം ഇ​തി​ല്‍ പ​ങ്കെടു​ത്തി​രു​ന്നി​ല്ല. യോ​ഗം​ അ​റി​യി​ച്ചി​ല്ലെ​ന്ന്​ ബി​നു പ​റ​യു​മ്പോ​ള്‍ വീ​ട്ടി​ല്‍ ക​ത്ത്​ ന​ല്‍​കി​യ​താ​യാ​ണ്​ ബൈ​ജു​വി​ന്റെ  വാ​ദം. കൗ​ണ്‍​സി​ല്‍ യോ​ഗം ആ​രം​ഭി​ച്ച​യു​ട​ന്‍ ഈ ​വി​ഷ​യം ബി​നു ഉ​ന്ന​യി​ച്ചു. ഒ​രാ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ യോ​ഗം ചേ​ര്‍ന്നാ​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​യാ​ള്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന പ​ക്ഷം ആ ​ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന് സാ​ധു​ത ഉ​ണ്ടോ​യെ​ന്നാ​യി​രു​ന്നു ബി​നു​വി​ന്റെ  ചോ​ദ്യം.

ചെ​യ​ര്‍മാ​നും സെ​ക്ര​ട്ട​റി​യും ഒ​ഴു​ക്ക​ന്‍മ​ട്ടി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞു. കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​ശേ​ഷം കൗ​ണ്‍സി​ല്‍ യോ​ഗം തു​ട​ര്‍ന്നാ​ല്‍ മ​തി​യെ​ന്ന് ബി​നു നി​ല​പാ​ടെ​ടു​ത്തു. ഇ​തോ​ടെ കൗ​ണ്‍​സി​ല്‍ ആ​ദ്യം ന​ട​ക്ക​ട്ടെ​യെ​ന്നും ബി​നു​വി​ന്റെ ചോ​ദ്യ​ത്തി​നു​ത്ത​രം അ​ത്​ ക​ഴി​ഞ്ഞു​ മ​തി​യെ​ന്ന വാ​ദ​വു​മാ​യി ബൈ​ജു എ​ഴു​ന്നേ​റ്റു.

ബി​നു​വും ബൈ​ജു​വും ക​സേ​ര​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് നേ​ര്‍​ക്കു​നേ​രേ​യെ​ത്തി. വാ​ക്‌​പോ​ര്​ തു​ട​രു​ന്ന​തി​നി​ടെ ബി​നു ബൈ​ജു​വി​ന്റെ മു​ഖ​ത്ത്​ അ​ടി​ച്ചു. ബൈ​ജു​വും തി​രി​ച്ച​ടി​ച്ചു. ഇതോടെ ഭരണപക്ഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...