വട്ടിപലിശക്കാരിയായ അയൽവാസിയിയുടെ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.

റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായിട്ടും പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...