പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി ജിത്തുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി ജിത്തുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റുമോർട്ടം. ഷോക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ഇന്നും തുടർന്നേക്കും. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കെട്ട സ്വദേശി ജിത്തു മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപതിയിലാണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഷോക്കിൽ പരിക്കേറ്റ മറ്റു രണ്ടു പേരും ചികിത്സയിലാണ്.

വന്യജീവി ആക്രമണം തടയാൻ നടപടിയെടുക്കാത്ത സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണ് ഇതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഇന്നലെ നിലമ്പൂർ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തിലെങ്കിൽ ഇന്നുംപ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം. അതേസമയം അപകടത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സിപിഎം നിലപാട്. ഇന്നലെ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടി കൂടുതൽ പ്രതിഷേധത്തിനിടയാക്കി. ഇന്ന് വഴിക്കടവിലും പ്രതിഷേധം ഉണ്ടായേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...

കോട്ടയത്ത് ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

0
കോട്ടയം : നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ്...

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...

കുതിരാൻ തുരങ്കത്തിലെ മണ്ണിടിച്ചിൽ : മന്ത്രിയുടെയും സംഘത്തിന്‍റെയും അടിയന്തര സന്ദർശനം ; ഭീഷണിയില്ലെന്ന് പ്രാഥമിക...

0
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര...