തൃശൂർ : ഇരിങ്ങാലക്കുടയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ലിവറിനേറ്റ പരിക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിശദമായ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്നല്ല യുവാവ് മരണപ്പെട്ടതെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാദം തള്ളുന്ന തരത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് പുല്ലൂര്‍ മഠത്തിക്കര സ്വദേശി 45 വയസുള്ള ബിജോയ് ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡിലെ കുഴിയില്‍ വീണ് പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പുറകില്‍ വന്നിരുന്ന കാര്‍ യാത്രികരാണ് ഉടന്‍ തന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ചികിത്സയിലിരിക്കെ ബിജോയ് മരണപ്പെടുകയായിരുന്നു. നേരത്തെയും അപകടങ്ങള്‍ ഉണ്ടായ പ്രദേശത്ത് കുഴി രൂപപ്പെട്ടപ്പോള്‍ തന്നെ പരാതിപ്പെട്ടതാണെന്നും നടപടി ഉണ്ടാകാഞ്ഞതാണ് മരണത്തിലേക്ക് വഴിതെളിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ അപകടത്തെ തുടര്‍ന്നല്ല മരണം സംഭവിച്ചത് എന്നായിരുന്നു നഗരസഭയുടെ വിശദീകരണം. ബിജോയ്ക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയാണ് മരണത്തിലേക്ക് വഴിവച്ചതെന്നാണ് നഗരസഭ പറഞ്ഞത്. ഈ വാദം പൊളിയുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033