സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹേമചന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. ശരീരത്തില്‍ ഏറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്.

നിലവില്‍ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. DNA പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ കൊല്ലപ്പെട്ടത് ഹേമ ചന്ദ്രന്‍ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ. രണ്ടുദിവസത്തിനകം DNA പരിശോധന ഫലം പുറത്തുവരും എന്നാണ് പോലീസ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഒന്നാം പ്രതിയായ നൗഷാദിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ കൊലപ്പെടുത്തി, മൃതദേഹം രഹസ്യമായി മറവ് ചെയ്തത്. ഹേമചന്ദ്രന്‍ കടബാധ്യത കാരണം നാടുവിട്ടുപോയെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. പിന്നീടാണ് പോലീസിന്റെ പഴുതടച്ച അന്വേഷണത്തിന് ഒടുവില്‍ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...