മാളയിലെ ആറുവയസുകാരന്റെ കൊലപാതകം മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അന്വേഷണസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മാളയിലെ ആറുവയസുകാരന്റെ കൊലപാതകം മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേഹത്തു മറ്റ് മുറിവുകളില്ല. കൊലപാതകം അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ജോജോയുടെ മുന്‍കാല ചരിത്രം ദുരൂഹമാണെന്ന് പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ ഇയാളെ കാണാതാകുന്നതായും പരാതിയുണ്ടായിരുന്നു. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണപരിധിയിലുള്ളത്.

അതിക്രൂരമായാണ് അറുവയസുകാരന്‍ കൊല്ലപ്പെട്ടത്. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി ജോജോയുടെ കുറ്റസമ്മതം. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ജോജോയ്ക്കു നേരെ പാഞ്ഞെടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു. ഏഴ് മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയില്‍ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...