കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിന്റെ അമ്മയെ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പൂഴനാട് സ്വദേശിനിയായ 21കാരിയായ യുവതി വീട്ടിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ, ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിക്കുകയാണ് പോലീസ്. കുഞ്ഞിന്‍റെ അമ്മ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. ഇവർക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: 2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം...

കള്ള് ഷാപ്പിൽ തർക്കം , ഒളിവിൽ പോയ പ്രതി പിടിയിൽ

0
മാന്നാർ: ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കയ്യിൽ കരുതിയിരുന്ന...

അടൂര്‍ മിത്രപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ; ഒരു കാര്‍ കടയിലേക്ക് ഇടിച്ച് കയറി

0
അടൂര്‍ : അടൂര്‍ മിത്രപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ്...