പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടന്‍ ; ഫാത്തിമ നിദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാർ. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാൻ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് എച്ച് സലാം എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 22നാണ് ഫാത്തിമ നിദ നാഗ്പൂരിലെ കൃഷ്ണ ആശുപത്രിയിൽ മരിച്ചത്. ചികിത്സാപ്പിഴവെന്ന പരാതിക്ക് പിന്നാലെ നാഗ്പൂർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കൃത്യമായി നടന്നില്ല. മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല. ഇത് വാർത്തയായതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ.

കുടുംബത്തിന് പൂർണ പിന്തുണയുണ്ടെന്ന് എച്ച് സലാം എം.എൽ.എ അറിയിച്ചു. വാടക വീട്ടിലാണ് ഫാത്തിമ നിദയുടെ കുടുംബത്തിന്‍റെ താമസം. വീട് നിർമിച്ച് നൽകാനുള്ള ആലോചനയിലാണെന്നും എച്ച് സലാം എം.എൽ.എ പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ജില്ലാ കലക്ടറുടെ റിപ്പോർട്ട് റവന്യൂ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇത് വേഗത്തിൽ ലഭ്യമാക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച്...

റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാറിന് പത്തനംതിട്ട ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായി പത്തനംതിട്ട രാജീവ്...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പൊന്നാനിയിൽ കടലാക്രമണം തടയാൻ ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതി വരുന്നു

0
മലപ്പുറം: പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ടെട്രാപോഡ് പദ്ധതി...