പോത്തന്‍കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പോലീസ് സ്റ്റേഷനില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയതായി ആരോപണം. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലാണ് സംഭവം.
പോലീസ് ഉദ്യോഗസ്ഥരുടെയും ചില കുറ്റവാളികളുടെയും നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന് നടത്തിയെന്നാണ് അക്ഷേപം. കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയതുമായ ആള് മുന്‍കൈയെടുത്താണ് വിരുന്ന് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോഴാണ് പോലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്.ഐയോട് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഈ സ്റ്റേഷനിലെ ആറോളം പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.