പോത്തന്‍കോട് കൊലപാതകം ; ഒരാള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : കല്ലൂര്‍ സ്വദേശി സുധീഷിനെ ഒരു സംഘം ഇരു കാലുകളും വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കഴിഞ്ഞദിവസം കല്ലൂരില്‍ ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയിലും ബൈക്കിലുമായെ ത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമം നടത്തിയത്.

അക്രമികള കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ സംഘം പിന്തുടര്‍ന്ന് അക്രമിക്കുകയും ഇരുകാലുകളും വെട്ടിയെടുക്കയും ചെയ്തു. ശേഷം ഒരു കാല്‍ ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. കസ്റ്റഡിയിലുള്ള ആളിന്റെ പേരും വിവരങ്ങളും പോലീസ് പുറത്തു വിട്ടിട്ടില്ല

പരിസരവാസികളെ വാളും മഴുവുമടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി സുധീഷ് മരിച്ചു. ഗുണ്ടാ പകയെന്നാണ് പോലീസിന്റെ നിഗമനം മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു. ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍,റൂറല്‍ എസ് പി പി കെ മധു എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...