ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഇ.കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് തട്ടിപ്പ് അന്വേഷിക്കുന്നത്.തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിയും മഹിളാ മോര്‍ച്ച നേതാവുമായ അഞ്ജന രഞ്ജിത്തിനെ കമ്മീഷന്‍ വിളിച്ചുവരുത്തുകയും പണം തിരികെ നല്‍കാന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്നരകോടി രൂപ തിരികെ അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. കൂടുതല്‍ തട്ടിപ്പ് നടന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ട്വന്റി 20 സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ ഫണ്ടിലും വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ഏകദേശം 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് ട്വന്റി 20 സ്ഥാനാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്തുവെന്നും താരസംഘടനയായ ‘അമ്മ’യില്‍ സെലിബ്രിറ്റികള്‍ക്ക് വേണ്ടി ഇയാള്‍ ഇടപെട്ടതായും സൂചനയുണ്ട്. ഇരിക്കൂറിലെ ട്വന്റി 20 സ്ഥാനാര്‍ഥി ഇയാളുടെ നോമിനിയാണെന്നും ആരോപണമുണ്ട്. ഇതിനിടെ പാറശ്ശാല സ്വദേശിയും ബിജെപി പ്രവർത്തകനുമായ സിദ്ധാര്‍ത്ഥയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പമുള്ള സെല്‍ഫിയും വിവാദമായി. തെരഞ്ഞെടുപ്പ് സമയത്തെ സെല്‍ഫിയാണ് പുറത്തുവന്നത്.ഫണ്ട് തട്ടിപ്പില്‍ നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാര്‍ഥ. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ട് ചിത്രം നീക്കം ചെയ്യിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് മുന്നിലും പരാതി എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...