വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഇതോടെ മരണം ആറായി.ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ദുരന്തമേഖലയിലെ നാല് സോണുകളിലായാണ് തെരച്ചില്‍ നടത്തുന്നത്.ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്കവേറ്റർ ഓപറേറ്റർ) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ രാഹുൽ ശർമ (എൻജിനീയർ)യുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയില്‍ ബസ് കിടന്ന സ്ഥലത്തുനിന്നാണ് രാഹുലിന്റെ മൃതദേഹം കിട്ടിയത്. ബസ് ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്സ് സേനകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഇന്നലെ ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...