കനത്തമഴ : മൂവായിരത്തോളം LPG സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിയെത്തി ; ദൃശ്യങ്ങൾ വൈറൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന് സിലിണ്ടറുകൾ. മഹാരാഷ്ട്രയിലെ പാതാൾഗംഗ നദിയിൽനിന്നാണ് ഈ ദൃശ്യങ്ങൾ. കനത്തമഴയെ തുടർന്ന് എച്ച്പിസിഎല്ലിന്റെ പാതാൾഗംഗ എൽപിജി ബോട്ടിലിങ് പ്ലാന്റിൽനിന്ന് സിലിണ്ടറുകൾ പുഴയിലേക്ക് എത്തിപ്പെടുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുമായി കവിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. അതേസമയം പുഴയിലൂടെ ഒഴുകിനീങ്ങുന്ന സിലിണ്ടറുകളിൽ തൊടുകയോ ശേഖരിക്കുകയോ തുറക്കുകയോ വീടുകളിലേക്ക് എടുത്തുകൊണ്ടുപോവുകയോ ചെയ്യരുതെന്ന് റായ്ഗഢ് കളക്ടർ കിഷൻ ജവാലെ പ്രദേശവാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.

അപകടസാധ്യത മുൻനിർത്തിയാണ് നിർദേശം. സിലിണ്ടറുകൾ തീരത്ത് അടിഞ്ഞാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം സിലിണ്ടറുകളാണ് പുഴയിലൂടെ ഒഴുകിപ്പോയതെന്നാണ് വിവരം. ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറിയതാണ് സിലിണ്ടറുകൾ നദിയിലേക്കെത്താനുള്ള കാരണമായി പറയുന്നത്. മൺസൂൺ മഴയെത്തുടർന്ന് മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുൾപ്പെടെ രൂപംകൊണ്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...