മേപ്രാൽ-ചാത്തങ്കരി റോഡിൽ കുഴികൾമൂലം യാത്ര ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മേപ്രാൽ-ചാത്തങ്കരി റോഡിൽ കുഴികൾമൂലം യാത്ര ദുരിതമായി. താഴ്ചയിൽപ്പടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുൻവശം, ഐ.പി.സി. പ്രെയർഹാളിന് സമീപം തുടങ്ങിയ ഇടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. കൂരച്ചാൽ കലുങ്കിനടുത്ത് റോഡിന് കുറുകെയുള്ള കുഴി അപകടകരമാണ്. കുഴിക്കരികിൽത്തന്നെ കൈതയടക്കമുള്ളവ കാടായി വളർന്നുനിൽക്കുന്നു. വാഹനങ്ങൾക്ക് അരികുചേർന്ന് പോകാനുമാകില്ല. തിരുവല്ല-കിടങ്ങറ റോഡിൽ മേപ്രാൽ ജംഗ്ഷനില്‍ നിന്ന് ചാത്തങ്കരിയിലേക്ക് വരുന്ന റോഡിന് ഒന്നരക്കിലോമീറ്ററാണ് ദൂരം. ജില്ലാ പഞ്ചായത്തിൽനിന്ന് 22 ലക്ഷം രൂപ ചെലവിട്ട് ആറുവർഷംമുമ്പ് റോഡ് ഉയർത്തി ടാർചെയ്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

കൂരച്ചാൽ പാടശേഖരത്തിന്റെ കരയിലൂടെയാണ് റോഡ്. ചാത്തങ്കരി-കാവുംഭാഗം റോഡിൽ ജൽജീവൻ പൈപ്പിടിലിനെ തുടർന്നുള്ള കുഴികളും വെള്ളക്കെട്ടുംമൂലം മഴക്കാലത്ത് മേപ്രാൽ റോഡുവഴിയാണ് വാഹനങ്ങൾ പോയിരുന്നത്. ചെറിയ വാഹനങ്ങൾക്ക് വെള്ളക്കെട്ടിൽപ്പെടാതിരിക്കാൻ മേപ്രാൽ റോഡ് അനുഗ്രഹവുമായി.
കാവുംഭാഗം റോഡ് നവീകരിക്കാൻ ഇപ്പോൾ ടെൻഡർ ആയിട്ടുണ്ട്. കലുങ്കുകളടക്കം പൊളിച്ചുപണിയും. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടത് മേപ്രാൽ റോഡുവഴിയാണ്. കുഴികൾ കൂടിയതോടെ മേപ്രാൽ റോഡിലൂടെ മഴക്കാലത്തുള്ള യാത്ര അപകടകരമായി മാറിയിട്ടുണ്ട്. ചക്കുളത്തുകാവ്, മുട്ടാർ, നെടുമ്പ്രം ഭാഗങ്ങളിൽനിന്നുള്ളവർക്ക് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയുമാണ് മേപ്രാൽ. പുഞ്ചക്കൃഷിക്കുളള സീസൺ അടുത്തതോടെ കാർഷികോപകരണങ്ങളും മറ്റും തകർന്ന റോഡിലൂടെ എത്തിക്കേണ്ട സ്ഥിതിയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...