തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം. ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തും. ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു. മേയറായി സത്യപ്രതിഞ്ജ ചെയ്ത ആദ്യ ദിവസങ്ങളിൽ അമേരിയ്ക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നുവെന്നും 8 ദിവസത്തെ യാത്രയ്ക്കായി ഇന്ന് യുഎസിലേയ്ക്ക് തിരിയ്ക്കുമെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും. ഈ പരിപാടിയിൽ വെച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ പ്രാധാന്യവും സാധ്യതകളും ചർച്ച ലോകപ്രശസ്ത ക്യാൻസർ വിദഗ്‌ദ്ധൻ ഡോ:എം വി പിള്ള ഉൾപ്പെടെയുള്ള പ്രമുഖ വൃക്തികളുമായി ചെയ്യും. തിരുവനന്തപൂരം കോർപ്പറേഷന്‍റെ വികസന രംഗത്ത് അമേരിയ്ക്കൻ മലയാളി സമൂഹത്തിന്‍റെ സഹകരണവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിയ്ക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വിവി രാജേഷ് പറഞ്ഞു. ഓഗസ്റ്റ് പത്തിനാണ് മേയർ തിരിച്ചെത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടിമേയർ ജിഎസ് ആശാനാഥിന്ന് മേയറുടെ ചുമതല കൈമാറിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...