റാന്നി ചേത്തയ്ക്കല്‍ തേയിലപ്പുര പാലത്തിനു സമീപം കോഴിയുടേയും മത്സ്യത്തിന്‍റെയും മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭക്ഷണാവശിഷ്ടമടക്കമുള്ള മാലിന്യങ്ങള്‍ സ്വകാര്യ വസ്തുവിലും റോഡിലും ഇരുളിന്‍റെ മറവില്‍ തള്ളുന്നു. വിവാഹം പോലുള്ള പരിപാടിക്കു ശേഷമുള്ള മാലിന്യങ്ങളാണ് ഇത്തരത്തില്‍ അലക്ഷ്യമായി തള്ളുന്നത്. ചേത്തയ്ക്കല്‍ തേയിലപ്പുര പാലത്തിനു സമീപമാണ് മാലിന്യം സ്ഥിരം തള്ളുന്നത് പതിവാക്കിയിരിക്കുന്നത്. പഴവങ്ങാടി നാറാണംമൂഴി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് മാലിന്യം തള്ളുന്നത്. റോഡില്‍ ചിതറി വീഴുന്ന കോഴിയുടേയും മത്സ്യത്തിന്‍റെയും അടക്കമുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയാണ്.

മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങള്‍ ഒഴുകി സമീപത്തെ വലിയ തോട്ടിലേയ്ക്കെത്തും. ഇത് മാടത്തരുവി തോടുമായി ചേര്‍ന്ന് പമ്പാനദിയിലെത്തിച്ചേരുന്ന തോടാണ്. ഈ തോട്ടിലെ വെള്ളത്തില്‍ കുളിക്കുവാനും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ജലജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണ്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കണമെന്ന് പറയുന്ന അധികൃതര്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാതിരിക്കുന്നത് കുറ്റകൃത്യം ആവര്‍ത്തിക്കാനിടയാക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...