ഡല്‍ഹി: പി എച്ച് മൂല്യം കൂടുതലാണെന്നതിന്റെ പേരില്‍ അടുത്തിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ വിപണിയില്‍ നിന്നും ഉല്‍പ്പന്നം പിന്‍വലിക്കാനുള്ള നിര്‍ദേശവും കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന മരുന്നുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട് 1940 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഈ നിര്‍ദേശം നല്‍കിയത്.
വിപണിയില്‍ ലഭിക്കുന്ന പൗഡറുകളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ബേബി പൗഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കണ്‍, ഓക്സിജന്‍ എന്നിവയാണ് പൗഡറുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. മുഖത്തെയും ശരീരത്തിലെയും ഈര്‍പ്പവും എണ്ണമയവും വലിച്ചെടുക്കുന്നതിനാണ് പലരും പൗഡര്‍ ഉപയോഗിക്കുന്നത്. ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് സ്ഥിരം പൗഡറിടുന്നത് ക്യാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ജനനേന്ദ്രിയത്തില്‍ പൗഡര്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ വരുന്നതിനും കാരണമാകുന്നു.