വൈദ്യുതി തകരാര്‍ ; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നോര്‍ത്തിനും ആലുവയ്ക്കും ഇടയില്‍ വൈദ്യുതു തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ രണ്ടുമണിക്കൂറിലേറെ നേരമായി വിവിധ ഇടങ്ങിളിലായി പിടിച്ചിട്ടിരിക്കുന്നത്. വൈകിട്ട് എറണാകുളം ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു. മഴയ്ക്കിടെ വൈദ്യുതിയില്‍ വന്ന തകരാറാണ് വൈദ്യുതി തകരാറിന് കാരണമെന്നാണ് റെയില്‍വേ പറയുന്നത്. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പസ്ര് കളമശേരിയിലും ചെന്നൈ മെയില്‍ എറണാകുളത്തും, നിലമ്പൂര്‍ കോട്ടയം പാസഞ്ചറും വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 7.40 ന് പുറപ്പെടേണ്ട എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെയും പുറപ്പെട്ടിട്ടില്ല.

വൈദ്യുതി തകരാറിനെ തുടര്‍ന്ന് ട്രെയിനിനകത്ത് കറന്റ് ഇടയ്ക്ക് ഇടയ്ക്ക് പോകുന്നുണ്ട്. ട്രെയിന്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ഏറെ വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...