കോട്ടൂർ അങ്കണവാടി കെട്ടിടത്തോട് ചേർന്നുകിടക്കുന്ന വൈദ്യുതലൈൻ അപകടക്കെണി തീർക്കുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : അങ്കണവാടി കെട്ടിടത്തോട് ചേർന്നുകിടക്കുന്ന വൈദ്യുതലൈൻ അപകടക്കെണി തീർക്കുന്നു. കോട്ടൂർ പുന്നിലം മൂന്നാം വാർഡിൽ അഞ്ചാം നമ്പർ അങ്കണവാടികെട്ടിടത്തിന്റെ ഷെയ്ഡിനോട് ചേർന്നാണിത് കടന്നുപോകുന്നത്. 2019-20 പദ്ധതിയിൽ 10 ലക്ഷംരൂപ മുടക്കി പണിത കെട്ടിടമാണ്. പുന്നിലം തകിടിനഗറിൽ ഇതിനായി കെട്ടിടം പണിയുമ്പോൾ കെഎസ്ഇബി അതുവഴി ലൈൻ വലിച്ചിരുന്നില്ല. ഇതിന്റെ പ്രവർത്തനം തുടങ്ങി നാളുകൾ കഴിഞ്ഞാണ് വൈദ്യുത കണകഷനുകൾ നൽകാൻവേണ്ടി ലൈൻ വലിച്ചത്.
അടുത്ത പുരയിടത്തിലെ പുളിമരം അടക്കം വൈദ്യുതകമ്പികളിൽ മുട്ടിയാണ് കിടക്കുന്നത്.

അങ്കണവാടിയുടെ തൊട്ടുമുന്നിലാണ് എംപി ഫണ്ടിൽ തീർത്ത മിനിമാസ്റ്റ് വിളക്കും സ്ഥാപിച്ചിട്ടുള്ളത്. നാലുമാസം മുൻപാണ് ഇത് വെച്ചത്. വൈദ്യുതലൈനിൽനിന്നുള്ള അപകടങ്ങളാൽ ജീവനുകൾ പൊലിയുന്ന സംഭവങ്ങൾ ഏറുകയാണ്. അതിനാൽ ഇക്കാര്യം കാട്ടിയുള്ള പരാതി പഞ്ചായത്തിന് നൽകിയതായി അങ്കണവാടി ജീവനക്കാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...