വൈദ്യുതക്ഷാമം ; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ നടപടികളുമായി പാക് സർക്കാർ. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ ഇനി രാത്രി 10 മണിക്ക് ശേഷം വിവാഹ ആഘോഷങ്ങൾ നടക്കില്ല. സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാതെ വിവാഹാഘോഷം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യം വൈദ്യുതി ക്ഷാമം മാത്രമല്ല നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായി മാറുകയാണ്. ഇത് മുന്നോട്ട് പോയാൽ ശ്രീലങ്ക നേരിട്ടത് പോലെ തന്നെ കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വ്യക്തിപരമായി ഇത്തരം തീരുമാനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

രാത്രി വിവാഹങ്ങളും വിവാഹ പാർട്ടികളും പാകിസ്ഥാനിൽ സാധാരണമാണ്. വിവാഹങ്ങളും റിസപ്ഷനുകളും പലപ്പോഴും രാത്രികാലങ്ങളിൽ ആർഭാടത്തോടെ നടക്കുന്നു. നൈറ്റ് പാർട്ടികളുടെ പ്രധാന ആകർഷണം അലങ്കാര വെളിച്ചമാണ്. വൈദ്യുതിയുടെ അമിത ഉപയോഗം ഇല്ലാതാക്കാനാണ് രാത്രിവിവാഹങ്ങൾ നിരോധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...