വൈദ്യുതി മോഷണം: കെഎസ്ഇബി പിഴ ചുമത്തിയത് 40 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ഇബിയുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപകമായ തോതില്‍ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തി. 2022 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ നടത്തിയ 37,372 പരിശോധനകളിലായി 43 കോടിയില്‍പ്പരം രൂപയുടെ പിഴയാണ് ചുമത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു. ശക്തമായ പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുവാനുമാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി. വിജിലന്‍സ് വിഭാഗം അറിയിച്ചു.

കെഎസ്ഇബി അറിയിപ്പ്: വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ സെഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ്സ് എടുക്കുകയും ചെയ്യും. വൈദ്യുതി മോഷണം നടത്തുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നും അറിയുക. വൈദ്യുതി മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനാല് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിനേയോ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലോ അറിയിക്കാവുന്നതാണ്. 1912 ല്‍ വിളിച്ച് കോള്‍ കണക്റ്റാകുമ്പോള്‍ വീണ്ടും 19 ഡയല്‍ ചെയ്ത് വിവരം അറിയിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...