അടൂര്‍ : ഐക്കാട് പൊഴിക്കരോട്ട് 105-ാം നമ്പര്‍ അംഗന്‍വാടിക്ക് ബ്ലോക്ക്പഞ്ചായത്ത് ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ചേര്‍ത്ത് ആറ് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. സി. പ്രകാശ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ഓമന അമ്മ, മുന്‍ മെമ്പര്‍ പി.കെ. അശോകന്‍, നിര്‍മല കാര്‍ത്തികേയന്‍, സി.എസ്. ജോണ്‍, എ.കെ. പരമേശ്വരന്‍, പാര്‍ഥസാരഥി, ലളിതാ രാമചന്ദ്രന്‍, സരസമ്മ, ജോര്‍ജ് എം. ജോണ്‍, ഗീതാ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടിക്ക് സൗജന്യമായി സ്ഥലം അനുവദിച്ച പി.കെ. ആശോകനെ എംഎല്‍എ ആദരിച്ചു.
പൊഴിക്കരോട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment