പ്രഭാസ് ചിത്രത്തിന് ചേരില്ല, ആദിപുരുഷിൽ പ്രത്യേകിച്ച് ഒന്നുമില്ല ; മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ ആക്രമിച്ച് ആരാധകർ

For full experience, Download our mobile application:
Get it on Google Play

പ്രഭാസ് ചിത്രം ആദിപുരുഷിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്തത്തിൽ പ്രഭാസിനോടൊപ്പം ബോളിവുഡ് താരങ്ങളായ കൃതി സിനോണും സെയ്ഫ് അലിഖാനും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. രാമനും സീതയുമായി പ്രഭാസും കൃതിയും എത്തുമ്പോൾ രാവണൻ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രത്തിന് മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ ആക്രമിക്കുന്ന പ്രഭാസ് ആരാധകരുടെ വീഡിയോയാണ്.

കർണ്ണാടകയിലാണ് സംഭവം നടക്കുന്നത്. ചിത്രം കണ്ടതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായം പങ്കുവെക്കുമ്പോഴാണ് പ്രഭാസ് ആരാധകർ ഇയാളെ ആക്രമിച്ചത്. തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രഭാസിന് തന്റെ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിഞ്ഞില്ലെന്നാണ് ഇയാൾ പ്രമുഖ ബോളിവുഡ് മാധ്യമത്തിനോട് പറഞ്ഞത്. ഹനുമാൻ, ബാക്ക്ഗ്രൗണ്ട് സ്കോർ, ചില 3ഡി ഷോട്ടുകൾ ഒഴികെ മറ്റൊന്നും ചിത്രത്തിലില്ല. പ്രഭാസിനെ ചിത്രത്തിൽ വേണ്ടപോലെ ഉപയോഗിച്ചില്ലെന്നും ആരാധകൻ പറയുന്നു.

ബാഹുബലിയിൽ അദ്ദേഹം ഒരു രാജാവിനെപ്പോലെയായിരുന്നു. ഒരു രാജകീയതയുണ്ടായിരുന്നു. എന്നാൽ ഓം റൗട്ട് പ്രഭാസിനെ ശരിയായി കാണിച്ചില്ലെന്നും ഇയാൾ വ്യക്തമാക്കി. ഗംഭീര അഡ് വാൻസ് ബുക്കിങ്ങായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏകദേശം നാലു ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 500 കോടി ബജറ്റിലൊരുങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനത്തോളം തിരിച്ചു പിടിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 250 കോടിയാണ് വി.എഫ് എക്സിനായി ചെലവഴിച്ചത്. ടി- സീരിസ്, റെട്രോഫൈൽനറിൽ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...