ന്യൂഡല്‍ഹി : ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് രാജമൗലി സ്വന്തമാക്കിയത്. കൂടാതെ മികച്ച സംഗീത സംവിധായകനുള്ള എല്‍എ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ കീരവാണിക്കും താരം അഭിനന്ദനം അറിയിച്ചു.
താരത്തിൻ്റെ അഭിനന്ദന പോസ്റ്റിന് രാജമൗലി നന്ദി രേഖപ്പെടുത്തി.”ഞാൻ പോലും വിശ്വസിച്ചിട്ടില്ലാത്ത എന്‍റെ രാജ്യാന്തര അംഗീകാരത്തിൽ താങ്കൾ വിശ്വാസമർപ്പിച്ചതിന് നന്ദി എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. രാജമൗലി- പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ലോകമെമ്പാടും ശ്രദ്ധനേടിയ ചിത്രമായിരുന്നു. കൃതി സനൂന്‍- പ്രഭാസ് താരജോഡികളായി എത്തുന്ന ആദിപുരുഷ്, ദീപിക നായികയായി എത്തുന്ന പ്രോജക്ട് കെ, സ്പിരിറ്റ്, സലാര്‍ എന്നിവയാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























