പത്തനംതിട്ട : കേരളവര്‍മ പഴശ്ശിരാജയുടെ ജന്മദിനമായ ഇന്ന് (03-01-2023) സന്നിധാനം വലിയ നടപ്പന്തലിന് മുന്നിലെ വേദിയില്‍ വൈകുന്നേരം 7 മുതല്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു. കണ്ണൂര്‍ ജില്ലയിലെ പിണറായി, കോട്ടയം മലബാര്‍, കതിരൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള 15 ആയോധന കലാകാരന്മാരാണ് ചടുലമായ ചലനങ്ങളിലൂടെ വേദിയില്‍ വിസ്മയം തീര്‍ത്തത്. അഭ്യാസികള്‍ തലശ്ശേരി വി കെ രവീന്ദ്രന്‍ ഗുരുക്കളുടെ ശിഷ്യന്മാരാണ്. കളരി വന്ദനം, വെറും കൈ, ചൂരല്‍ കയറ്റം , വാളും വാളും , ചെറുവടി, കഠാര, ഉറുമി തുടങ്ങി അഭ്യാസമുറകളാണ് ഗുരുക്കന്മാരായ കെ രജീഷിന്റെയും സി ഷാജിയുടെയും നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ചത്. ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























