പ്രമാടം നേതാജി ഹൈസ്കൂളിൽ ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : ദേശീയ ടൂത്ത് ബ്രഷിംഗ് ദിനാചരണവുമായി ബന്ധപെട്ട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം സംഘടിപ്പിച്ച “പാൽ പുഞ്ചിരി” മാസ് ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അസോസിയേഷൻറെ പത്തനംതിട്ട ശാഖയുടെ ആഭിമുഖ്യത്തിൽ പ്രമാടം നേതാജി ഹൈസ്കൂളിൽ ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണം നടത്തി. പത്തനംതിട്ട ബ്രാഞ്ച് പ്രസിഡൻറ് ഡോ.റിൻസി റോസ് തങ്കച്ചൻ ക്ലാസ് നയിച്ചു. പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും ഉള്ള വിവിധ സ്കൂളുകളിൽ നടത്തിയ ബോധ വൽക്കരണ പരിപാടികളിൽ ഡോക്ടർമാരായ ലേഖ, രാജേഷ് വി, മനോജ് എം കുമാർ, ഹേമ രാജേഷ്, ഹരിഹരൻ പിള്ളയാർ, ഹാബി മാത്യു, ബോബി കോശി, ബിനു ചാക്കോ, ജേക്കബ് ജോൺ, യൂജിൻ, ഷെറിൻ ജോർജ്, രേവതി, ശശികല എന്നിവർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ 200ൽ പരം സ്കൂളുകളിലായി ഒരേസമയം നടത്തപ്പെട്ട പരിപാടികളിൽ 2 ലക്ഷത്തിൽ പരം കുട്ടികൾ പങ്കെടുത്തു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലേക്ക്  റെക്കോർഡ് ബ്രേക്കിങ് പ്രോഗ്രാമിന്റെ  ഭാഗമായി വിദ്യാർത്ഥികൾക്ക് ഡെന്റൽ കിറ്റ് വിതരണം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...