പ്രഫുൽ പട്ടേലിന് കാബിനറ്റ് പദവിയില്ല ; ഇപ്പോഴേ പിണങ്ങി അജിത് പവാർ, മന്ത്രിസഭയിലേക്കില്ലെന്ന് തീരുമാനം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മൂന്നാം നരേന്ദ്രമോദിസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പേ പിണങ്ങി സഖ്യകക്ഷിയായ എൻ.സി.പി. അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നാണ് എൻ.സി.പി. നിലപാട്. എന്നാൽ, സത്യപ്രതിജ്ഞാചടങ്ങിൽ അജിത് പവാർ പങ്കെടുത്തു. മുൻ വ്യോമയാനമന്ത്രിയായ പ്രഫുൽ പട്ടേലിന് കാബിനറ്റ് പദവി വേണമെന്നാവശ്യമാണ് എൻ.സി.പി. മുന്നോട്ടുവെച്ചത്. അതുനൽകാനാവില്ലെന്നും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിപദം നൽകാമെന്നായിരുന്നു ബി.ജെ.പി. നിലപാട്. അതോടെയാണ് അജിത് പവാറിന്റെ എൻ.സി.പി. കേന്ദ്രമന്ത്രിസഭയിലേക്കില്ലെന്ന തീരുമാനമെടുത്തത്.

പക്ഷെ ബി.ജെ.പി.യും അജിത് പവാർപക്ഷ എൻ.സി.പി.യും തമ്മിൽ ആശയക്കുഴപ്പമില്ലെന്ന് പാർട്ടിനേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. മുമ്പ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ സഹമന്ത്രിസ്ഥാനം വിസമ്മതിച്ചെന്നും അത് തരംതാഴ്ത്തലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതൃത്വത്തെ ഇക്കാര്യമറിയിച്ചു. കുറച്ചുദിവസം കാത്തിരിക്കാൻ അവർ പറഞ്ഞിട്ടുണ്ട്. പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഫുൽ പട്ടേൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...