ആലപ്പുഴ: കുട്ടനാട്ടില്‍ ജയിക്കില്ലെന്ന സര്‍വ്വേ ഫലങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. സര്‍വ്വേ സൂചന മാത്രമാമെന്നും ജയിക്കുമെന്ന് പറഞ്ഞാല്‍ പോലും വെറുതേ ഇരിക്കാനാകുമോ എന്നുമാണ് പീതാംബരന്‍ മാസ്റ്റര്‍ ചോദിക്കുന്നത്. എന്‍സിപിയുടെ സീറ്റ് കുറഞ്ഞത് പുതിയ കക്ഷികള്‍ക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയാണെന്നും അത് നഷ്ടമായി കണക്കാക്കുന്നില്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
മുന്നണിയിലും മന്ത്രിസഭയിലും എന്‍സിപിക്ക് നല്ല പരിഗണന കിട്ടുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നാണ് എന്‍സിപി ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്.