മലയാളം എഴുതാനും വായിക്കാനും താമസിയാതെ താങ്കള്‍ പഠിക്കും ; പ്രഫുല്‍ പട്ടേലിന്റെ എഫ്.ബി പേജില്‍ മലയാളികളുടെ പൊങ്കാല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ലക്ഷദ്വീപിലെ പുതിയ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മലയാളത്തിലും ഇം​ഗ്ലീഷിലുമാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്.

മലയാളം എഴുതാനും വായിക്കാനും താമസിയാതെ താങ്കള്‍ പഠിക്കും, പഠിപ്പിക്കും എന്നാണ് ഒരു കമന്റ്. #Savelakshadweep, #prafulpatelgoback #standwithlakshdweep എന്നീ കമന്റുകളും പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുകയാണ്. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാര്‍ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേല്‍ രാജിവെച്ച്‌ പോകുക എന്നൊക്കെയാണ് കമന്റ്കള്‍.

ബീ​ഫ് നി​രോ​ധ​നം മു​ത​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍​ വ​രെ​യു​ള്ള സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ളു​മാ​യാണ് അഡ്മിനിസ്ട്രേറ്റര്‍ മു​ന്നോ​ട്ടു​പോ​കു​ന്നത്. പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യിരുന്നു പ്രഫുല്‍ കെ പട്ടേല്‍. ചുമതലയേറ്റ ശേഷം അദ്ദേഹം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ മെ​നു​വി​ല്‍​നി​ന്ന് മാം​സാ​ഹാ​രം എ​ടു​ത്തു​മാ​റ്റു​ക​യും ഗോ​വ​ധ നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെയ്തു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ഞ്ഞ സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ ലോ​ക​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ല​ക്ഷ​ദ്വീപി​ല്‍ ഗു​ണ്ട ആ​ക്‌ട് ഏ​ര്‍​പ്പെ​ടു​ത്തുകയും ചെയ്തു. മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ ദ്വീപില്‍ ബാ​ര്‍ ലൈ​സ​ന്‍​സ് അനു​വ​ദി​ച്ചിട്ടുമുണ്ട്. ഈ നടപടികള്‍ക്കെതിരെ സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലുള്ളവര്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...