ഹിജാബ് മദ്രസകളിലാകാം, സ്‌കൂളിലും കോളേജിലും വേണ്ട : ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ :  മദ്രസകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം  ധരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം. നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് (മുടിയുടെ നിറം) പുരട്ടുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് വെച്ചുപൊറുപ്പിക്കില്ല- പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു. ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും അവരെ മോശമായി കാണില്ലെന്നും അവര്‍ പറഞ്ഞു. ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

ഗുരുകുലത്തിലെ ശിഷ്യന്മാര്‍ കാവി  വസ്ത്രം ധരിക്കുന്നു, എന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ അവര്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നു. ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നതിനാല്‍ സ്ത്രീകളെ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് തീര്‍ച്ചയാണെന്നും അവര്‍ പറഞ്ഞു. സനാതന ധര്‍മ്മത്തില്‍ സ്ത്രീകളെ ബഹുമാനിക്കാത്തയിടം ശ്മശാനം പോലെയാണ്‌. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കണമെന്നും താക്കൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...