ബംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തു. കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രജ്വലിനെതിരെ സിഐഡി നാലാമത്തെ കേസ് ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക അന്വേഷണസംഘം പ്രതിയാക്കിയിട്ടുണ്ട്. നാലാമത് രജിസ്റ്റർ ചെയ്ത കേസിൽ ഹാസനിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡയും പ്രതിയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് പ്രീതം ഗൗഡക്കെതിരെ കേസെടുത്തത്. ഇയാളെ കൂടാതെ കിരൺ, ശരത് എന്നീ പേരുകളിലുള്ള രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിന് പരാതി നൽകിയത്. തുടർന്ന് പരാതിയിൽ കേസെടുക്കുകയായിരുന്നു. നേരത്തെ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കേസെടുത്തിരുന്നു. ഫാം ഹൗസിൽ വെച്ച് സൂരജ് ലൈംഗികപീഡനത്തിനിരയാക്കിയെന്ന പാർട്ടി പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.