പമ്പാ നദിയിൽ ജലനിരപ്പുയർന്നു ; കോസ് വേകൾ മുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പുയർന്ന് കോസ് വേകൾ മുങ്ങി. രണ്ടു ദിവസമായി മറുകര കടക്കാനാവാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. പമ്പാ നദിക്ക് കുറുകെയുള്ള കുരുമ്പൻ മൂഴി, അറയാഞ്ഞിലിമൺ കോസ് വേകളാണ് മുങ്ങിയത്. ഇതോടൊപ്പം നദിയിലെ പെരുനാടിന് സമീപമുള്ള മുക്കം കോസ് വേയും ഏതു നിമിഷവും മുങ്ങുമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. രണ്ടു ദിവസങ്ങളായി തിമിർത്തു ചെയ്യുന്ന മഴയെത്തുടർന്ന് പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഡാമിൽ വെള്ളം നിറയുമ്പോഴാണ് തൊട്ടു മുകൾഭാഗത്തുള്ള കുരുമ്പൻ മൂഴി കോസ് വേ മുങ്ങിപ്പോകുന്നത്. ഇനി സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നദിയുടെ മറുകര കടക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും കഴിയണമെന്ന സ്ഥിതിയാണ്. നദിയിൽ തന്നെ മുകൾഭാഗത്തുള്ള അറയാഞ്ഞിലിമൺ കോസ് വേയുടെ സ്ഥിതിയും ഇതു തന്നെയാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....