Monday, June 17, 2024 2:10 pm

പി ടി ഉഷക്കെതിരായ എളമരം കരീമിന്റെ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ബിജെപി ; ആളുമാറിപ്പോയെന്ന് പ്രകാശ് ബാബു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ പ്രസ്താവനകളെ പ്രതിരോധിച്ച് ബിജെപി. പി ടി ഉഷയുടെ യോഗ്യത അളക്കാന്‍ എളമരം കരീം യോഗ്യനല്ലെന്ന് പ്രകാശ് ബാബു വിമര്‍ശിച്ചു. പി.ടി ഉഷ ലോകം അറിയപ്പെടുന്ന കായികതാരമാണ്. അവരുടെ യോഗ്യതയളക്കാന്‍ നിന്നാല്‍ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരുമെന്നും പ്രകാശ് ബാബു പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;
കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി….
പി.ടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്ത് നില്‍ക്കാന്‍ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമര്‍ശിക്കുമ്പോള്‍ ആളും തരവും നോക്കി വിമര്‍ശിക്കണം. കേരളീയര്‍ക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല.

പി.ടി ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവര്‍ അപമാനമാകുന്നിടത്ത് അവര്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാന്‍ പോലും താങ്കള്‍ക്ക് യോഗ്യതയില്ല. പി.ടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുന്‍പ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തില്‍ ജനങ്ങള്‍ അളന്നാല്‍ നിങ്ങള്‍ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരും, വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കരുത്.

ഒരു കാര്യം ശരിയാണ്. പിടി ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാല്‍ താങ്കള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും, അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി ഉള്‍പ്പെടെ മൂന്നു നാലു കമ്പനികള്‍ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട് തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കള്‍ ജീവിക്കുമ്പോഴും അതിനിടയില്‍ നമുക്കു നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് അവരുടെ പിന്‍ബലത്തില്‍ കോടികള്‍ സമ്പാദിച്ച് തൊഴിലാളി സഖാവ് വന്‍മരമാകുമ്പോള്‍ പിടി ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോള്‍ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് എന്ന് താങ്കളെ ഓര്‍മ്മിപ്പിക്കുന്നു’.
പ്രകാശ് ബാബു കുറിച്ചു. എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. എളമരം കരീം എന്ന മേല്‍വിലാസത്തില്‍ കത്തയച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം

0
വയനാട് : വയനാട് ജില്ലയിലെ മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന്...

അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്ന്; മുന്നറിയിപ്പുമായി സിഡിസി മുന്‍ ഡയറക്ടര്‍

0
വാഷിംഗ്ടണ്‍ : അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്നായിരിക്കുമെന്ന് സെൻ്റർസ് ഫോർ ഡിസീസ്...

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയത് ; വി...

0
തിരുവനന്തപുരം : സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും...

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി...