പ്രതിപക്ഷത്തിന്റേത് അർത്ഥശൂന്യമായ പ്രതിഷേധം ; പിണറായിക്ക് പിന്തുണയുമായി പ്രകാശ് കാരാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർത്ഥശൂന്യമായ പ്രതിഷേധങ്ങളെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും അവരുടെ ലക്ഷ്യം ഇടത് സർക്കാരെന്നും പ്രകാശ് കാരാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരെഞ്ഞടുപ്പിന് വിഷയം ചർച്ച ചെയ്യുകയും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാകുകയും ചെയ്തതാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പിണറായിയെ ലക്ഷ്യം വെച്ചുള്ള നീക്കം. ജനങ്ങൾക്കിടയിൽ സിപിഐഎം വസ്തുത അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

അതിനിടയിൽ ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...