കഥ പറയും ചുമരുകള്‍ ; ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ ശിശു സൗഹൃദ കോര്‍ണര്‍ ഒരുക്കുന്നത്. പ്രമാടം ജിഎല്‍പിഎസ്, മല്ലശ്ശേരി ജിഎല്‍പിഎസ്, തെങ്ങുംകാവ് ജിഎല്‍പിഎസ്, വി കോട്ടയം ജിഎല്‍പിഎസ്, ളാക്കൂര്‍ ജിഎല്‍പിഎസ് എന്നീ സ്‌കൂളുകളിലാണ് ശിശു സൗഹൃദ കോര്‍ണര്‍ തയാറാകുന്നത്.

ഓരോ സ്‌കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ശിശു സൗഹൃദ കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരന്‍ ഉന്മേഷ് പൂങ്കാവാണ് ചുവരുകള്‍ മനോഹരമാക്കിയത്. കുട്ടികള്‍ക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത് അറിയാന്‍ സയന്‍സ് കോര്‍ണറുമുണ്ട്. കായിക ഉപകരണങ്ങളും നല്‍കിയിരുന്നു. ക്രിയേറ്റീവ് കോര്‍ണര്‍, ചികിത്സാ മുറി പദ്ധതികളും ആരംഭിക്കുമെന്ന് നവനിത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...