വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായണൻ എംഎൽഎ ജില്ലാ കളക്ടറോടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ അയൽവാസിയുടെ മരം വീണു കോട്ടങ്ങലിൽ ഒരാൾ മരിക്കാനും റാന്നിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടാകാനും ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.

അയൽവാസിയുടെ മരങ്ങൾ വീടുകൾക്ക് അപകട ഭീഷണി ഉണ്ടാക്കുന്നു എന്ന് കാട്ടി റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. പലയിടത്തും പഞ്ചായത്ത് ഇടപെട്ടിട്ടും മരങ്ങൾ വെട്ടി മാറ്റാൻ ഉടമകൾ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഉടമകൾ മരങ്ങൾ വെട്ടിമാറ്റാൻ തയ്യാറാകുന്നില്ലെങ്കിൽ പഞ്ചായത്ത് തന്നെ മുൻകൈയെടുത്ത് മരങ്ങൾ വെട്ടി മാറ്റി അതിൻറെ ചിലവ് ഉടമകളിൽ നിന്ന് ഈടാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
മരങ്ങൾ വീണ് വീട് തകർന്ന അങ്ങാടി ഐക്കാട്ട് മണ്ണിൽ മേലേതിൽ ടി കെ വിജയൻ, പുല്ലൂപ്രം പുതുപ്പറമ്പിൽ രാജൻ എന്നിവരുടെ വീടുകൾ എംഎൽഎ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു വളയനാട് മെമ്പർമാരായ ബി സുരേഷ്, രാധാകൃഷ്ണൻ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...