റാന്നി : പടയണിയുടെ നാട്ടിൽ മറ്റൊരു ആഘോഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ പ്രമോദ് നാരായണന്റെ പര്യടനം. കോട്ടാങ്ങലിലെ പെരും പാറയിൽ അഡ്വ മനോജ് ചരളേൽ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
നാടിന്റെ ആഘോഷങ്ങളും ആചാരങ്ങളും കൂട്ടിയിണക്കി പിൽഗ്രിം ടൂറിസം ഉൾപ്പെടെയുള്ളവയുടെ സാധ്യത സ്ഥാനാർത്ഥി എടുത്ത് പറഞ്ഞു. ടൂറിസം മേഖലയിൽ ഒരു വൻ വികസനം നമുക്ക് അത്യാവശ്യമാണ്. ഇതുവഴി നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുമെന്നും പ്രമോദ് നാരായണന്‍ പറഞ്ഞു.
ഞായറാഴ്ച എഴുമറ്റൂർ പഞ്ചായത്തിൽ സ്വീകരണം നൽകും. രാവിലെ 8.30ന് തടിയൂർ ടൗണിൽ നിന്നാരംഭിക്കുന്ന സ്വീകരണം പുല്ലേലിമൺ, കരിക്കാട്, തെള്ളിയൂർക്കാവ്, അടിച്ച നാകുഴി , നെടുമല, നെടുമലകുഴി , വള്ളിക്കാല, മാമ്പേമൺ, കൊച്ചുകാല, പഞ്ചായത്ത് പടി, കൊട്ടിയമ്പലം, മലമ്പാറ, ചൂരനോലി, മടുക്കപുഴ , വരിക്കാനിൽ , വാളക്കുഴി, പാറപ്പൊട്ടാനി, ചുഴനഴന ജംഗ്ഷൻ, ലക്ഷംവീട്, ഇരുമ്പുകുഴി, കഞ്ഞി തോട്, കാരമല , കറുത്തമാങ്കൽ, മുക്കുഴി , വേങ്ങഴത്തടം, പാറക്കൽ, പള്ളിക്കുന്ന് , വട്ടരി, ഉപ്പoമാവ്, മേത്താനം , അത്യാൽ, ഏലിക്കുഴ , വായനശാല, ചിറക്കൽ വഴി ടൗണിൽ സമാപിക്കും.