പത്തനംതിട്ട നഗരം ഉള്‍പ്പെടുന്ന ആറന്മുളയില്‍ നടന്നത് സോഷ്യല്‍ മീഡിയായിലൂടെയുള്ള വികസനം ; യഥാര്‍ഥ വികസനവുമായി യു.ഡി.എഫ് വരും ; അഡ്വ.ശിവദാസന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പത്തനംതിട്ട നഗരം ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ശിവദാസന്‍ നായര്‍ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇതിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നത് സോഷ്യല്‍ മീഡിയായിലൂടെയുള്ള വികസനമാണെന്നും  യഥാര്‍ഥ വികസനവുമായി യു.ഡി.എഫ് വരുമെന്നും അഡ്വ.ശിവദാസന്‍ നായര്‍ പറഞ്ഞു.

അഞ്ചു വര്‍ഷം പണിതിട്ടും പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്‌ ടെര്‍മിനലിന്റെ പണി കഴിഞ്ഞിട്ടില്ല. കോഴഞ്ചേരി പാലം പാതിവഴിയില്‍ കിടക്കുകയാണ്. അബാന്‍ ജംഗ്ഷനിലെ മേല്‍പ്പാലം കടലാസിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണം ഉണ്ടായിരുന്നിട്ടും സ്വന്തമായി വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞില്ല. യു.ഡി.എഫ് കൊണ്ടുവന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി അതിന്റെ പിതൃത്വം എടുക്കുകയാണ് എല്‍.ഡി.എഫ് ചെയ്തത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്‌ കുറെയധികം പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചിലതിന്റെയൊക്കെ നിര്‍മ്മാണ ഉദ്ഘാടനം നടത്തുകയുമാണ് ചെയ്തത്. ആറന്മുള മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിലും തികഞ്ഞ പരാജയമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും വാശിതീര്‍ക്കാന്‍ നടന്നപ്പോള്‍ മണ്ഡലത്തിലെ വികസനം കടലാസിലും ഫെയിസ് ബുക്കിലും മാത്രമായി മാറി.

പത്തനംതിട്ട നഗരം വികസിക്കണം, ഗതാഗത തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുകയാണ്  ജില്ലാ ആസ്ഥാനം. സന്ധ്യകഴിഞ്ഞാല്‍ ബസ്സ്‌ സര്‍വീസ് പോലും ഇല്ലാത്ത നാടാണ് പത്തനംതിട്ട. ഇതിനൊക്കെ പരിഹാരം ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് തന്റെ ആത്മാര്‍ഥമായ ആഗ്രഹമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...