സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനിശ്ചിതത്വത്തിനിടെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം നൽകി. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ സംസ്ഥാനത്ത് ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞു കിടക്കുന്ന പദവി ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രണബ് ജ്യോതി നാഥ് തൽക്കാലം തുടരട്ടെ എന്നാണ് തീരുമാനം. കേന്ദ്ര തസ്തികയിൽ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് : സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

0
കൊച്ചി : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....