ഭോപ്പാൽ : ദിവസേന ഗോമൂത്രം സേവിക്കുന്നതിനാൽ തനിക്ക് കോവിഡ് ബാധിച്ചില്ലെന്ന അവകാശവാദവുമായി എംപി പ്രഞ്ജാ സിങ് താക്കൂർ. ഭോപ്പാലിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സമർപ്പിക്കുന്ന ചടങ്ങിലാണ് ബിജെപി എംപിയുടെ വിവാദ പരാമർശം.
നാടൻ പശുവിന്റെ മൂത്രം കുറുക്കിയത് ശ്വാസകോശ അസുഖങ്ങൾ ഇല്ലാതാക്കാൻ പ്രയോജനകരമാണെന്നും പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന തനിക്ക് ഇതു പതിവായി സേവിക്കുന്നതിനാൽ മറ്റു മരുന്നുകൾ വേണ്ടിവരാറില്ലെന്നും അവർ അവകാശപ്പെട്ടു. ആൽ, തുളസി പോലുള്ള മരങ്ങൾ നട്ടാൽ ഓക്സിജൻ വേറെ തേടേണ്ടതില്ലെന്നും ഭോപ്പാലിൽ ഇത്തരം ഒരു കോടി മരങ്ങൾ നടുമെന്നും പ്രഖ്യാപിച്ചു.