Friday, July 4, 2025 10:30 am

ജോലി ചോദിക്കാന്‍ യുവാക്കള്‍ക്ക് പേടിയാണ്, ചോദിച്ചാല്‍ സ്ഥാനാര്‍ത്ഥിയാക്കും ; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷണ്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്​ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. കാര്‍ട്ടൂണ്‍ പ​ങ്കുവെച്ചാണ്​ പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​.

‘തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കിപ്പോള്‍ മുന്നോട്ടുവന്ന് ജോലി ആവശ്യപ്പെടാന്‍ ഭയമാണ്​. തൊഴിലിന്​ പകരം കേരളത്തില്‍ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റാകും നല്‍കുക’ -പ്രശാന്ത്​ ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

എം.ബി.എ ഡിഗ്രി കൈയില്‍ പിടിച്ച്‌​ ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന്​ തെരഞ്ഞെടുപ്പ്​ ടിക്കറ്റ്​ കൈയിലേക്ക്​ നല്‍കുന്ന കാര്‍ട്ടുണാണ്​ പ്രശാന്ത്​ ഭൂഷണ്‍ പങ്കുവെച്ചത്​. രാജ്യത്തെ മറ്റു സംസ്​ഥാനങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജിക്കുന്നതും കേരളത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ പോലും ആളെകിട്ടാത്തതും സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയായിരുന്നു.

മാനന്തവാടിയില്‍ ബി.ജെ.പി സ്​ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മണികണ്​ഠന്‍ പിന്‍മാറിയ വാര്‍ത്ത വ​ലിയ ചര്‍ച്ചയായിരുന്നു. താന്‍ അറിയാതെയായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനമെന്നും ബി.ജെ.പി അനുഭാവിയല്ലെന്നും അതിനാല്‍ ബി.ജെ.പിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുന്നുവെന്നും മണികണ്​ഠന്‍ വ്യക്തമാക്കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടത്തിൽ മന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ല ; കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടെയോ...

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്

0
കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ...

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം : ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...