പ്രായം കൂടുന്നു ; നിതീഷിന്റെ ‘ബിജെപി അജണ്ട’യില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിജെപിയുടെ അജണ്ടയില്‍ പ്രവര്‍ത്തിച്ചുവെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോപണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രായം തനിക്ക് കൂടുന്നുവെന്ന പരിഹാസവുമായി തിരിച്ചടിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ പ്രായാധിക്യം കാണിക്കുന്നു. അദ്ദേഹത്തിന് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ, ഉള്ളിലുള്ളതല്ല പുറത്ത് വരുന്നത്. നിതീഷ് പറയുന്നത് മറ്റൊന്നാണ്. ബിജെപിയുടെ അജണ്ടയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് കിഷോര്‍ ചോദിക്കുന്നു.

ജെഡിയു കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് താന്‍ പറഞ്ഞതായി ചിലര്‍ ആരോപിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാര്‍ രാഷ്ട്രീയ മോഹിയും നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുകയുമാണ്. ചുറ്റുമുള്ളവരെ വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറല്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് കിഷോറിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....