പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി ; ചിഹ്നം സ്കൂൾ ബാഗ്

For full experience, Download our mobile application:
Get it on Google Play

പാട്ന: ബിഹാറിലെ നാല് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ പ്രശാന്ത് കിഷോറിന്‍റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ജൻ സുരാജ് പാർട്ടിക്ക് ബിഹാർ ഉപതെരഞ്ഞെടുപ്പിൽ സ്കൂൾ ബാഗ് ചിഹ്നം അനുവദിച്ചു. രാംഗഢിൽ നിന്ന് സുശീൽ സിംഗ് കുശ്വാഹയെയും തരാരിയിൽ നിന്ന് കിരൺ ദേവിയെയും ബെലഗഞ്ചിൽ നിന്ന് മുഹമ്മദ് അംജദിനെയും ഇമാംഗഞ്ച് സംവരണ മണ്ഡലത്തിൽ നിന്ന് ജിതേന്ദ്ര പാസ്വനെയുമാണ് ജൻ സുരാജ് പാർട്ടി മത്സരിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ പാർടി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഈ മാസം ആദ്യമാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നേരത്തെ സ്ഥാപിച്ച ജൻ സുരാജ് എന്ന സംഘടനയെ ജൻ സുരാജ് പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രശാന്ത് കിഷോറിന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഒരു വർഷത്തിനകം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിദേശകാര്യ സർവിസിൽ നിന്ന് വിരമിച്ച മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുക. ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോർ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...

തീണ്ടിക്കൂടായ്മയുടെയും ജാതിവെറിയുടെയും ക്രൂരമായ മുഖം രാജ്യത്ത് ഇനിയും മാറുന്നില്ല; രാജ്യസഭയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖർഗെ

0
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി...

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് അപ്രതീക്ഷിത പ്രതിസന്ധി; ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം കോർപ്പറേറ്റ് രംഗത്ത് ആശങ്ക...

0
മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ട്രസ്റ്റ്...